മഞ്ഞക്കടവ് മലയില്‍ ഉരുള്‍പൊട്ടല്‍ ഉരുള്‍പൊട്ടിയത് നേരത്തെ ക്രഷറിന് അനുമതി ലഭിച്ചിടത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്നു
കോഴിക്കോട്: പി.വി അന്വര് എം.എല്.എയുടെ പാര്ക്ക് ഉള്പ്പെടുന്ന കക്കാടം പൊയിലിലെ മഞ്ഞക്കടവ് മലയില് ഉരുള്പൊട്ടല്. ക്രഷറിന് അനുമതി നല്കിയിരുന്ന പ്രദേശത്താണ് ഉരുള് പൊട്ടിയത്. ആളപായമുണ്ടായില്ലെങ്കിലും പ്രദേശ വാസികള് ആശങ്കയിലാണ്.
മഞ്ഞക്കടവ് മലയില് രണ്ട് ദിവസം മുമ്പാണ് ശക്തമായ ഉരുള് പൊട്ടല് ഉണ്ടായത്. പി.വി അന്വര് എം.എല്.എയുടെ പാര്ക്കില്നിന്നും വെറും അഞ്ച് കിലോമീറ്റര് ദൂരത്തിലാണ് ഈ ദുരന്തം. 50 മീറ്റര് വീതിയില് രണ്ട് കിലോമീറ്ററോളം പ്രദേശത്ത് മലവെള്ളപ്പാച്ചിലുണ്ടായി. വന് മരങ്ങള് കടപുഴകി വീണു. വീടുകള് ഉള്ള ഇടത്തേക്ക് മലവെള്ളപ്പാച്ചില് എത്താതതുകൊണ്ട് മാത്രമാണ് വന് അത്യാഹിതം ഒഴിവായത്.
കൂടരഞ്ഞി പഞ്ചായത്ത് നേരത്തെ ക്രഷറിന് അനുമതി നല്കിയ പ്രദേശത്താണ് അത്യാഹിതം. പി.വി അന്വര് എം.എല്.എയുടെ പാര്ക്ക് ഉള്പ്പെടുന്ന കക്കാടംപൊയിലിലെ മഞ്ഞക്കടവ് മല ഇപ്പോഴും ഉരുള്പൊട്ടല് ഭീഷണിയിലാണ്. പാര്ക്കിന് സമീപം ഉരുള് പൊട്ടല് ഉണ്ടായതിന് പിന്നാലെ സമീപ പ്രദേശങ്ങളില് മണ്ണിടിച്ചിലുണ്ടായിരുന്നു. വലിയൊരു ദുരന്തമാണ് ഒഴിവായത്. മലവെള്ളപ്പാച്ചില് രണ്ടായി ഒഴുകിയത് കൊണ്ട് മാത്രമാണ് ദുരന്തം വഴിമാറിപ്പോയത്.
