പുഴ ഗതിമാറി ഒഴുകിയാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഈ തടസങ്ങള്‍ നീങ്ങി പുഴ പഴയത് പോലെ വീണ്ടും ഒഴുകുന്നുണ്ട്. അതേസമയം മരങ്ങള്‍ വീണ് വലിയ തടസങ്ങളും സ്ഥലത്ത് നിലനില്‍ക്കുന്നുണ്ട്. ജനവാസമുള്ള മലയല്ല ഇത് അതുകൊണ്ട് തന്നെ ആളപായമില്ല.. എന്നാല്‍ ഇപ്പോളും ഉരുള്‍പൊട്ടല്‍ തുടരുകയും മല ഇടിഞ്ഞുകൊണ്ടിരിക്കുകയുമാണ്. 

കണ്ണൂര്‍:കണ്ണൂര്‍ അമ്പായത്തോട് വനത്തില്‍ വന്‍ ഉരുള്‍പൊട്ടല്‍.മലയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. പുഴ ഗതിമാറി ഒഴുകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പുഴയോരത്തുള്ള ജനങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറണമന്ന് നിര്‍ദ്ദേശം നല്‍കി.ഒരു മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മരങ്ങളും മണ്ണും പുഴയില്‍ പതിച്ചതിനാല്‍ ഒഴുക്ക് പൂര്‍ണ്ണമായും കുറച്ച് സമയത്തേക്ക് നിലച്ചു. ഇത് ജനങ്ങളില്‍ വലിയ ആശങ്കയുണര്‍ത്തി.

"

പുഴ ഗതിമാറി ഒഴുകിയാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഈ തടസങ്ങള്‍ നീങ്ങി പുഴ പഴയത് പോലെ വീണ്ടും ഒഴുകുന്നുണ്ട്. അതേസമയം മരങ്ങള്‍ വീണ് വലിയ തടസങ്ങളും സ്ഥലത്ത് നിലനില്‍ക്കുന്നുണ്ട്. ജനവാസമുള്ള മലയല്ല ഇത് അതുകൊണ്ട് തന്നെ ആളപായമില്ല.. എന്നാല്‍ ഇപ്പോളും ഉരുള്‍പൊട്ടല്‍ തുടരുകയും മല ഇടിഞ്ഞുകൊണ്ടിരിക്കുകയുമാണ്. കണ്ണൂരില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണിത്.