മൂന്നംഗ ആദിവാസി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാര്‍ക്കാട് കരടിയോട് ഉരുൾപൊട്ടലിൽ പെട്ട മൂന്നംഗ ആദിവാസി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കിട്ടി. തമ്പിയുടെ മൃതദേഹമാണ് കിട്ടിയത്. തമ്പിയുടെ ഭാര്യ ചാത്തി, കൊച്ചുമകൾ വാണി എന്നിവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. 

കരടിയോട്ടില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. കോളനി പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മണ്ണാര്‍ക്കാട് ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിലും മണ്ണിടിഞ്ഞു. നെല്ലിപ്പുഴ കരകവിഞ്ഞു. പുഴയോരത്തെ വീടുകള്‍ വെള്ളത്തിനടിയിലായി.