കെയ്റോ: ഈജിപ്ത്, മൊറോക്കോ എയർലൈൻനുകളിൽ ലാപ്ടോപ്പുമായുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. സൗദി അറേബ്യയിലെ രണ്ട് എയർപോർട്ടുകളിൽ ഒഴികെ മറ്റ് എല്ലായിടത്തും വിലക്ക് നീക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച ബോബ് ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന ഐ.എസ് ഭീഷണിയാണ് നേരത്തെ വിലക്കിന് വഴി വഴിവെച്ചത്.
എന്നാൽ സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഇപ്പോഴും വിലക്ക് നിലനിൽക്കുന്നു. റിയാദ്, ജിദ്ദ എയർപോർട്ടുകളിലാണ് വിലക്ക് തുടരുക. പ്രധാനമായും മൊറോക്കോ, ഇൗജിപ്ത്, ജോർദാൻ, സൗദി, ഖത്തർ, കുവൈത്ത്, യു.എ.ഇ, തുർക്കി എന്നീ രാജ്യങ്ങളിലെ എയർപോർട്ടുകളെയാണ് വിലക്ക് ബാധിച്ചിരുന്നത്.
