ലാസ് വേഗസ് കൊലയാളിയുടെ ഹോട്ടല്‍മുറിക്കുള്ളിലും പുറത്തും ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ട്രാന്‍സ്മിഷന്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചുവരികയാണ് എഫ്ബിഐ. കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവരുടെ പട്ടിക പൊലീസ് പുറത്തുവിട്ടു. സ്റ്റീഫന്‍ പാഡക്കിന്റെ വീട്ടിലും കാറിലും ഹോട്ടല്‍മുറിയിലും സൈനികര്‍ ഉപയോഗിക്കുന്ന തരം തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു. സ്റ്റീഫന്‍ പാഡക് ഒറ്റയ്‌ക്കായിരുന്നു ആക്രമണം നടത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ പാഡകിനെ കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല.