തിരുവനന്തപുരം: ആറ്റിങ്ങലിൽ ചൈനീസ് വിൽപ്പനമേള നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീപൂർണമായും അണച്ചു. തീപിടിത്തമുണ്ടായ കാരണമോ, സമയമോ വ്യക്തമല്ല.