തിരുവനന്തപുരം: ലതിക സുഭാഷിനെ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദ്ദനൻ ദിവേദിയാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

നിലവിലെ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി അധ്യക്ഷയായതോടെയാണ് ലതികാ സുഭാഷ് മഹിളാകോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കെത്തുന്നത്. ഇതോടെ ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് ലഭിച്ചു.