തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവരെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീല്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറാണ് കോടതിയെ സമീപിച്ചത്.

ലാവിലിനുമായി ബന്ധപ്പെട്ടു പുതിയ ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന പേരില്‍ ഭരണങ്ങാനം സ്വദേശി ജീവനും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചതിനു പിന്നാലെയാണ് പുതിയ ഹര്‍ജി എത്തിയിരിക്കുന്നത്. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാകും അപ്പീല്‍ വാദം വേഗത്തിലാക്കണമെന്ന ഹര്‍ജി പരിഗണിക്കുക.