കൊച്ചി: ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന കരാര്‍ രേഖകള്‍ അടക്കമുളളവ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ലാവലിന്‍ കമ്പനിയുമായുളള കരാര്‍, മറ്റ് ഉപകരാറുകള്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സംബന്ധിച്ച രേഖകള്‍ എന്നിവയടക്കം ഒന്‍പത് രേഖകളാണ് ഹാജരാക്കാനാണ് സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ സിബിഐക്കും പ്രതികളുടെ അഭിഭാഷകര്‍ക്കും നിലപാടറിയിക്കാം. പിണറായി വിജയന്‍ അടക്കമുളള പ്രതികളെ വിചാരണകൂടാതെ വെറുതെവിട്ടത് സംബന്ധിച്ച റിവിഷന്‍ ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
