ദില്ലി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന സിബിഐ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹർജിയും പ്രതികളായ കസ്‌തൂരി രംഗ അയ്യർ , ആർ ശിവദാസൻ എന്നിവർ നൽകിയ ഹർജികളുമാണ് കോടതി പരിഗണിച്ചത്.