Asianet News MalayalamAsianet News Malayalam

ലാവ്‌ലിന്‍; സിബിഐയുടെ റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Lavlin case
Author
First Published Dec 15, 2016, 1:32 AM IST

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹർജി. നവംബർ 29 ന് പരിഗണിച്ച ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിബിഐക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകും.  1997ല്‍  പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം , പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവ്‌ലിന്‍ കന്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവിന് 374 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.

Follow Us:
Download App:
  • android
  • ios