തിരുവനന്തപുരം: ലോ അക്കാദമി ലോ കോളെജിലേക്ക് പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ച് പരസ്യം. നിശ്ചിത യോഗ്യതയുളളവര്‍ ശനിയാഴ്ച അക്കാദമിയില്‍ എത്തണമെന്നാണ് പത്രപരസ്യം. എന്നാല്‍ ഒഴിവ് താല്‍ക്കാലികമാണോ സ്ഥിരമാണോ എന്ന് വ്യക്തമാക്കുന്നില്ല. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുകയാണ്.