തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സർക്കാർ ഇടപെടുന്നു. ഇന്ന് വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളുമായി ചർച്ച നടത്തും. വൈകിട്ട് നാലുമണിക്കാണ് ചര്‍ച്ച.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിപക്ഷ നേതാവിന്‍റെ അഭ്യര്‍ഥന കൂടി മാനിച്ചാണ് സര്‍ക്കാര്‍ ഇടപെടല്‍. ആദ്യഘട്ടമെന്ന നിലയ്ക്കാണ് വിദ്യാര്‍ഥികളുമായി ചര്‍ച്ച . അടുത്ത ഘട്ടത്തില്‍ മാനേജ്മെന്‍റുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും . ഇതിനിടെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി . ഇന്ന് ലോ അക്കാദമിയിലെത്തുന്ന സംഘം രേഖകളും പരിശോധിക്കും . വിദ്യാര്‍ഥികളുടെ സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് .