തിരുവനന്തപുരം: ലോ അക്കാദമിക്കു മുന്നിലെ എല്ലാ സമരപന്തലുകളും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ബിജെപി നേതാവ് വി മുരളീധരന്‍ കിടക്കുന്നതുള്‍പ്പെടെയുളള സമരപ്പന്തലുകള്‍ പൊളിച്ചു നീക്കണമെന്നാണ് ആവശ്യം. കോളേജിനകത്തേക്കും പുറത്തേക്കും സഞ്ചാരസ്വാതന്ത്രം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് എതിര്‍കക്ഷികള്‍.
വിദ്യാര്‍ത്ഥികളുടെ സമരപന്തല്‍ പൊളിക്കണമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളെ ലേഡീസ് ഹോസ്റ്റിലില്‍ നിന്ന് പുറത്താക്കാന്‍ അനുവദിക്കണമെന്നുവമാവശ്യപ്പെട്ട് നേരത്തെ മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പിറകെയാണ് പുതിയ ഹര്ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
