തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ താഴെയിറക്കി. എബിവിപി പ്രവര്‍ത്തകനായ ഷിബിത് എന്ന വിദ്യാര്‍ത്ഥിയെയാണ് ഫയര്‍ ഫോഴ്‌സ് എത്തി മരത്തില്‍ നിന്ന് താഴെയിറക്കിയത്. കഴുത്തില്‍ കയര്‍ കുരുക്കിയായിരുന്നു ഷിമിത്തിന്റെ ആത്മഹത്യാഭീഷണി.
അക്കാദമിയിലെ സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഷിമിത് ആരോപിച്ചു. ഷിമിത്തിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്.
