തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. സമരം വിദ്യാർത്ഥിപ്രശ്നം മാത്രമല്ലെന്നും സമരം പൊതുപ്രശ്നം കൂടിയാണെന്നും വി എസ് പറഞ്ഞു. ലോ അക്കാദമിയിലെ അധിക ഭൂമി തിരിച്ചുപിടിക്കണമെന്ന് വീണ്ടും വി എസ് ആവശ്യപ്പെട്ടു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവർ അവർക്ക് കീഴടങ്ങരുത് . അങ്ങനെ വന്നാൽ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകില്ലെന്നും വി എസ് പറഞ്ഞു.