പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം. കോളേജിലെ വനിതാ സെക്യൂരിറ്റിയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.