സി ബി ഐ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. ഇടക്കാല ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട് കേസിനെ സംബന്ധിച്ച പരാമര്‍ശത്തിലാണ് നടപടി.

ദില്ലി: സി ബി ഐ കേസിൽ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്​ കോടതിയലക്ഷ്യത്തിന്​ സുപ്രീംകോടതി നോട്ടീസ് അയച്ചു​. സി ബി ഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ കേസിന്‍റെ പേരില്‍ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. 

അറ്റോണി ജനറല്‍ കെ കെ വേണുഗോപാലും കേന്ദ്ര സർക്കാറും നൽകിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ. കോടതിയില്‍ ഹാജരായിരുന്ന പ്രശാന്ത് ഭൂഷൺ നോട്ടീസ് കൈപ്പറ്റുകയും മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം തേടുകയും ചെയ്തു. കേസ്​ വീണ്ടും മാർച്ച്​ ഏഴിന്​ പരിഗണിക്കും.