പുരുഷന്മാര്‍ക്കുള്ള വാച്ചാണിത്. റോജര്‍ ദുബിയുടെ എക്‌സ്‌കാലിബര്‍ സ്‌പൈഡര്‍ മോഡല്‍. ദുബായ് മാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഇതിന്റെ വില കേട്ടാല്‍ ഞെട്ടും. പത്ത് ലക്ഷത്തി നാല്‍പ്പത്തി നാലായിരും ദിര്‍ഹം. അതായത് ഒരു കോടി 92 ലക്ഷത്തില്‍ അധികം രൂപ. ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച വാച്ചാണിത് എന്നതാണ് പ്രത്യേകത. ലോകത്താകമാനം ഇത്തരത്തിലുള്ള 188 വാച്ചുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ലഭ്യമായത് ഈ ഒരു വാച്ച് മാത്രം.
റോജര്‍ ദുബിയുടെ വനിതകള്‍ക്കായുള്ള ലക്ഷ്വറി മോഡലിനും വില ഒരു കോടി 92 ലക്ഷത്തില്‍ അധികം രൂപ തന്നെ. വൈറ്റ് ഗോള്‍ഡില്‍ തയ്യാറാക്കിയിരിക്കുന്ന ഇതില്‍ വജ്രം പതിപ്പിച്ച് മനോഹരമാക്കിയിട്ടുമുണ്ട്. 480 വജ്രക്കല്ലുകളാണ് ഈ പിങ്ക് നിറത്തിലുള്ള സ്ട്രാപ്പുമായി നില്‍ക്കുന്ന വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്. അത്യാഢംബരം ഇഷ്ടപ്പെടുന്നവര്‍ക്കായി ലക്ഷങ്ങള്‍ വിലവരുന്ന മറ്റ് മോഡലുകളും റോജര്‍ ദുബി, ദുബായ് മാളില്‍ വില്‍പ്പനയക്ക് വച്ചിട്ടുണ്ട്.
