കൊല്ലം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം. അമ്മ യോഗത്തിന് ശേഷം മുകേഷ് നടത്തിയ പ്രസ്താവന ഒഴിവാക്കാമായിരുന്നു. ജനപ്രതിനിധികള്‍ക്ക് ചേര്‍ന്ന രീതിയിലുള്ളതല്ല മുകേഷിന്റെ സംഭാഷണം.
ക്രിമിനല്‍ കേസുകളില്‍ ജനപ്രതിനിധികള്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ എല്‍ഡിഎഫ് കണ്‍വീനര്‍ അനിരുദ്ധന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മുകേഷ് മത്സരിച്ച് ജയതെന്ന കാര്യം അദ്ദേഹം മറന്നുവെന്നും അനിരുദ്ധന്‍ ആരോപിച്ചു.
