തിരുവനന്തപുരം: രാജ്യന്ത് കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. വിജ്ഞാപനം മറികടക്കാന്‍ കശാപ്പ് നിയന്ത്രണത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
അതേസമയം കശാപ്പ് നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിജ്ഞാപനം ആഹാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ഹര്‍ജിയില്‍ വാദം. കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും.
