Asianet News MalayalamAsianet News Malayalam

'കേരള സംരക്ഷണ യാത്ര'യുമായി എല്‍ ഡി എഫ്‌

ഫെബ്രുവരി 16 ന്‌ മഞ്ചേശ്വരത്ത്‌ നിന്ന്‌ കാനംരാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജാഥ ആരംഭിക്കും

ldf kerala samrakshana yatra will stars february fourteen
Author
Thiruvananthapuram, First Published Feb 2, 2019, 12:27 AM IST

തിരുവനന്തപുരം: കേരള സംരക്ഷണ യാത്ര സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് സംസ്ഥാനകമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് തെക്കന്‍ ജാഥ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മഞ്ചേശ്വരത്ത് നിന്ന് വടക്കന്‍ ജാഥ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

2019 ഫെബ്രുവരി 14-ന്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ ഡി എഫ്‌ നേതാക്കളായ അഡ്വ കെ പ്രകാശ്‌ബാബു (സി പി ഐ), അഡ്വ പി സതീദേവി (സി പി എം), അഡ്വ ബിജിലി ജോസഫ്‌ (ജനതാദള്‍ സെക്കുലര്‍), പി കെ രാജന്‍ മാസ്റ്റര്‍ (എന്‍ സി പി), യു ബാബുഗോപിനാഥ്‌ (കോണ്‍ഗ്രസ്സ്‌ എസ്‌), ഡീക്കന്‍ തോമസ്‌ കയ്യത്ര (കേരള കോണ്‍ഗ്രസ്സ്‌ സ്‌കറിയ), ഡോ വര്‍ഗ്ഗീസ്‌ ജോര്‍ജ്ജ്‌ (ലോക്‌ താന്ത്രിക്‌ ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ എന്‍ എല്‍), അഡ്വ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്‌), പി എം മാത്യു (കേരളാ കോണ്‍ഗ്രസ്സ്‌ ബി) എന്നിവരാകും ഉണ്ടാകുക.

ഫെബ്രുവരി 16-ന്‌ മഞ്ചേശ്വരത്ത്‌ നിന്ന്‌ കാനംരാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ ഡി എഫ്‌. നേതാക്കളായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സി പി എം), അഡ്വ പി വസന്തം (സി പി ഐ), സി കെ നാണു എം എല്‍ എ (ജനതാദള്‍ എസ്‌), അഡ്വ ബാബു കാര്‍ത്തികേയന്‍ (എന്‍ സി പി), സി ആര്‍ വത്സന്‍ (കോണ്‍ഗ്രസ്സ്‌ എസ്‌), പ്രൊഫ ഷാജി കടമല (കേരള കോണ്‍ഗ്രസ്സ്‌ സ്‌കറിയ), ഷേക്ക്‌ പി ഹാരീസ്‌ (ലോക്‌ താന്ത്രിക്‌ ജനതാദള്‍), എ പി അബ്ദുള്‍ വഹാബ്‌ (ഐ എന്‍ എല്‍), അഡ്വ എ ജെ ജോസഫ്‌ (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌), നജീബ്‌ പാലക്കണ്ടി (കേരള കോണ്‍ഗ്രസ്സ്‌ ബി) എന്നിവര്‍ ജാഥാ അംഗങ്ങളായി ഉണ്ടാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios