ആകെ വോട്ടുകള്‍ കണക്കാക്കുമ്പോള്‍ 33,475 വോട്ടുകള്‍ സജി ചെറിയാനും 24,063 വോട്ടുകള്‍ യുഡിഎഫിന്റെ അഡ്വ ഡി വിജയകുമാറും നേടി. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയ്‌ക്ക് 17,687 വോട്ടുകളാണ് നേടാനായത്. 

ചെങ്ങന്നൂര്‍: ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇടതുമുന്നണി അതിശക്തമായ ഭൂരിപക്ഷത്തിലേക്ക് കടക്കുന്നു. സജി ചെറിയാന്റെ ലീഡ് 10,357 കടന്നു. അല്‍പ്പം മുന്‍പ് എണ്ണിക്കഴിഞ്ഞ മുളക്കുഴ പഞ്ചായത്തില്‍ മാത്രം സജി ചെറിയാന് 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇവിടെ എല്‍ഡിഎഫിന് 8661 വോട്ടുകളും യുഡിഎഫിന് 5024 വോട്ടുകളും ബിജെപിക്ക് 3369 വോട്ടുകളുമാണ് ലഭിച്ചത്. സജി ചെറിയാന്‍ താമസിക്കുന്ന പഞ്ചായത്ത് കൂടിയാണ് മുളക്കുഴ. ഇപ്പോള്‍ വോട്ടെണ്ണല്‍ ഒന്‍പതാം റൗണ്ടിലാണ്