തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിവാദങ്ങള്‍ ഏറെ സൃഷ്ടിച്ച അതിരപ്പിള്ളി പദ്ധതി ഇത്തവണയും വിവാദമാവുകയാണ്. പരിസ്ഥിതിയെ നശിപ്പിക്കാത്ത വികസനത്തെക്കുറിച്ചുള്ള ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത മറ നീക്കുന്ന വിധത്തിലാണ് വിവാദം വളരുന്നത്.
അതിരപ്പിള്ളി പദ്ധതി അനിവാര്യമാണെന്ന വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് ചര്‍ച്ച കൊഴുക്കുന്നത്. നേരത്തെ പദ്ധതിക്ക് എതിരെ നിലപാട് എടുത്ത സിപിഐ തങ്ങളുടെ അഭിപ്രായത്തില്‍ മാറ്റമില്ല എന്ന നിലപാട് ആണെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കടകംപള്ളിെയ അനുകൂലയിച്ച് രംഗത്തു വന്നതിനു പിന്നാലെ വ്യത്യസ്തമായ അഭിപ്രായ പ്രകടനവുമായി വി.എസ് അച്യുതാനന്ദനും രംഗത്തു വന്നിട്ടുണ്ട്.
ഈ വിഷയത്തില്‍ എന്താണ് ഇടതു മുന്നണിയിലെ നേതാക്കളുടെ അഭിപ്രായം? മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി .എസ് അച്യുതാനന്ദന്‍, സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതാ:


