കൂട്ടിലെ തത്ത ക്ലിഫ് ഹൗസിനും ചുറ്റും പറന്നു നടക്കുവെന്നായിരുന്നു ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ജേക്കബ് തോമസിന്റെ കീഴില്‍ നിക്ഷപക്ഷ അന്വേഷണം നടക്കില്ലെന്ന് വി എം സുധീരനും പറഞ്ഞു. തത്തയുടെ കാലും ചിറകും ഒട്ടിക്കുന്ന പതിവ് എല്‍ഡിഎഫിനില്ലെന്നായിരുന്നു മുഖ്യമന്ത്രിടെ മറുപടി. ആരോപണങ്ങള്‍ കേട്ട് മടുത്ത് പോകില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

ബന്ധിനിയമവിവാദത്തിലെ അടിയന്തിപ്രമേയം അവതരിപ്പിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവും വി ഡി സതീശനും വിജിലന്‍ ഡയറക്ടറെയും കടന്നാക്രമിച്ചത്. ജയരാജനെതിരെ അന്വേഷണം തീരുമാനിക്കുന്നതിന് മുമ്പ് ജേക്കബ തോമസ് ക്ലിഫ് ഹൗസിലെത്തിയത് ചൂണ്ടികാട്ടിയായിരുന്നു ആക്ഷേപം.

കാര്‍ഡുകളുമായി ഇറങ്ങിയ ഡയറക്ടര്‍ ആരോപണങ്ങലുടെ മുള്‍മുനയിലാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അതേസമയം വിജിലന്‍സിനെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തത്തയുടെ കാല് തല്ലിയൊടിച്ച് ചിറകുകള്‍ പറിച്ചെടുത്ത് ഇങ്ങനെ കളിപ്പിക്കുന്ന കളി തങ്ങള്‍ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള പോറലും ഒരു തത്തക്കും വരുത്താന്‍ തങ്ങള്‍ ഉദ്യേശിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

തുറമുഖ വകുപ്പ് ഡയറക്ടായിരിക്കെ തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ ജേക്കബ് തോമസും രംഗത്തെത്തി.

അതേ സമയം ബന്ധുനിയമന വിവാദത്തില്‍ അന്വേഷണ പുരോഗതി വിജിലന്‍സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന ബന്ധുനിയമങ്ങള്‍ അന്വേഷണിക്കണമെന്ന ഹര്‍ജിയില്‍ ഈ മാസം 21ന് നിലപാട് അറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഡയറക്‌ടറോട് ആവശ്യപ്പെട്ടു.