തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മേല്‍ക്കൈ. പതിനെട്ട് വാര്‍ഡുകളില്‍ പത്തിടത്ത് ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഏഴിടത്താണ് യു.ഡി.എഫിന് ജയം. ഒരിടത്ത് ബി.ജെ.പി വിജയിച്ചു. ഇടതു മുന്നണി ജയിച്ച പത്തില്‍ ഒന്‍പതും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ്. തലശേരി ബ്ലോക്ക് പഞ്ചായത്തിലെ ധര്‍മടത്തും മുന്നണി സ്ഥാനാര്‍ഥി ജയിച്ചു. ഹരിപ്പാട് ബ്ലോക്കിലെ തൃക്കുന്നപ്പുഴ വാര്‍ഡില്‍ യു.ഡി.എഫിനാണ് ജയം. ഉപതിരഞ്ഞെടുപ്പ് നടത്തിയ മൂന്നു നഗരസഭാ വാര്‍ഡുകളും മുന്നണി നേടി. തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടുമ്പലം വാര്‍ഡിലാണ് ബി.ജെ.പിയുടെ ജയം. സീറ്റ് ഇടതു മുന്നണിയില്‍ നിന്ന് പിടിച്ചെടുത്തതോടെ ബി.ജെ.പി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി