ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞാല്‍ അത് എല്‍ഡിഎഫിന്റെ ലീഡ് കുറയ്ക്കുമെന്ന് സജി ചെറിയാന്‍ രാവിലെ പറഞ്ഞിരുന്നു

ചെങ്ങന്നൂര്‍: ആദ്യ റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ സജി ചെറിയാന്‍ 1500ലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. താന്‍ കണക്ക്കൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞാല്‍ അത് എല്‍ഡിഎഫിന്റെ ലീഡ് കുറയ്ക്കുമെന്ന് സജി ചെറിയാന്‍ രാവിലെ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിക്ക് വോട്ട് കുറഞ്ഞെങ്കിലും ഒരു ഘട്ടത്തില്‍ പോലും ഇതുവരെ ഇടതുമുന്നണി താഴേക്ക് പോയില്ല.