എന്തു വിശദീകരണം നല്‍കിയാലും വിളിക്കാത്തത് വീഴ്ചയാണെന്നും വി എം സുധീരന്‍

തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷൻമാരായ വി എം സുധീരനേയും കെ.മുരളീധരനേയും കെപിസിസിസി നേതൃ യോഗത്തിലേക്ക് വിളിക്കാത്തതിനെ വിമർശിച്ച് നേതാക്കള്‍. മുൻ അധ്യക്ഷന്മാരെ അപമാനിച്ചതിനു തുല്യമാണിതെന്നും ടി എന്‍ പ്രതാപനും ജോണ്‍സണ്‍ എബ്രഹാമും പറഞ്ഞു. എന്തു വിശദീകരണം നല്‍കിയാലും വിളിക്കാത്തത് വീഴ്ചയാണെന്നും ഇതുകൊണ്ട് എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും വി എം സുധീരനും പ്രതികരിച്ചു. അതേസമയം മനപൂര്‍വമല്ല, ഭാരവാഹി യോഗമായതിനാലാണ് വിളിക്കാത്തതെന്നായിരുന്നു എം എം ഹസൻറെ മറുപടി