തിരൂർ പറവണ്ണയിൽ സി.പി.എം-മുസ്ലീം ലീഗ് സംഘർഷം

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സി.പി.എംമുസ്ലീം ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സി.പി.എം പ്രവര്‍ത്തകരായ സൗഫിര്‍, അഫ്‌സാര്‍ എന്നിവര്‍ക്ക് വെട്ടേറ്റു. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാത്രി ഒന്‍പതോടെ തീരദേശ മേഖലയായ പറവണ്ണയില്‍ വച്ചാണ് അക്രമം നടന്നത്. വീട്ടിലേക്ക് പോകുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കകുയായിരുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. 

സിപിഎം-ലീഗ് സംഘര്‍ഷം നിരന്തരം അരങ്ങേറുന്ന ഇവിടെ രണ്ടാഴ്ച്ച മുന്‍പും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.