വിശ്വാസികൾ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ അപാകതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികള്‍ രംഗത്ത്. വിശ്വാസികൾ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
കോടതികൾ ജനഹിതം മനസിലാക്കണം. നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികൾ വന്നേക്കാം. സർക്കാർ റിവ്യൂ ഹർജി നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതേസമയം പറഞ്ഞു. ലിംഗ വ്യത്യാസം പാടില്ല എന്ന പരാമർശം തന്നെ തെറ്റാണ്. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ നിയന്ത്രണമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
