മലപ്പുറം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയാലും കുഴപ്പമില്ലെന്ന കെഎന്‍എ ഖാദറിന്റ നിലപാടിനോട് വിയോജിച്ച് ലീഗ് നേതാക്കള്. ഹജ്ജ് സബ്‌സിഡി തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാണെന്നും അത് നിര്‍ത്തലാക്കുകയാണെങ്കില്‍ വിമാനക്കൂലിയില്‍ കുറവു വരുത്തണമെന്നും സാദ്ദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സബ്‌സിഡി ഏകപക്ഷീയമായി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന് എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു. തീരുമാനത്തിന് മുന്‍പ് എല്ലാവരുമായും ചര്‍ച്ച നടത്തണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
തീര്‍ത്ഥാകര്‍ക്ക് ആശ്വാസമായ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുകയാണെങ്കില്‍ വിമാനക്കൂലിയില്‍ കുറവു വരുത്തണമെന്ന് സാദ്ദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് ഏഷ്യനെറ്റ് ന്യുസിനോട് പറഞ്ഞു.
ഇന്നലെ സബ്‌സിഡി പടിപടിയായി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചുള്ള കെ എന്‍ എ ഖാദര്‍ മലപ്പുറത്ത് ഏഷ്യനെറ്റ് ന്യുസിനോട് പ്രതികരിച്ചത് ഹജ്ജ് കര്‍മ്മം പണവും ആരോഗ്യവും ഉള്ളവര്‍ ചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു അദ്ദേഹം.
