ന്യൂഡല്‍ഹി: ഡോക്‌ലാം പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ- ചൈന വാക്‌പോര്‌ തുരുന്നതിനിടെ ചൈനയ്‌ക്ക ശക്തമായ താക്കീതുമായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി രംഗത്തെത്തി. രാജ്യത്തെ സൈന്യം എന്തിനും തയ്യാറാണെന്നും ഏത്‌ വെല്ലുവിളിയും നേരിടാന്‍ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 1962ല്‍ നടന്ന ഇന്ത്യ-ചൈന യുദ്ധത്തില്‍ എല്ലാ പാഠങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ജെയ്‌റ്റ്‌ലി ഓര്‍മപ്പെടുത്തി. 

ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യസഭയില്‍ നടന്ന സംവാദത്തിനിടെയാണ്‌ ജെയ്‌റ്റ്‌ലി ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്‌. 1948 മുതല്‍ പാക്‌ അധീന കശ്‌മിര്‍ വീണ്ടെടുക്കണമെന്നാണ്‌ രാജ്യത്തെ ജനങ്ങളുടെയെല്ലാം ആഗ്രഹം. സ്വാതന്ത്ര്യാന്തരം നാം പ്രതിസന്ധി നേരിടുന്ന കാലത്ത്‌ കശ്‌മീരിനെ പിരിച്ചത്‌്‌ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ മറക്കാന്‍ സാധിച്ചിട്ടില്ലെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.