ബോംബ് വച്ച് നവവരനെയും മുത്തശ്ശിയെയും കൊന്നത് അധ്യാപകന്‍ കാരണം വരന്‍റെ അമ്മയോടുള്ള പ്രതികാരം
ഭുവനേശ്വര്: ഒഡീഷയില് ഫെബ്രുവരിയിലുണ്ടായ ബോംബ് ആക്രമണത്തിന് പിന്നില് കോളേജ് അധ്യാപകനെന്ന് പൊലീസ്. വിവാഹ സമ്മാനം പൊട്ടി രണ്ട് പേര് മരിച്ച സംഭവത്തിലാണ് പുതിയ വഴിത്തിരിവ്. മരിച്ച രണ്ട് പേരിലൊരാളുടെ അമ്മയുടെ കയ്യില് സമ്മാനം നല്കിയത് ഇയാള് ആയിരുന്നു.
കൊല്ലപ്പെട്ട വരന്റെ അമ്മയുടെ സഹപ്രവര്ത്തകനായ അധ്യാപകന് പഞ്ചിലാല് മെഹര് ആണ് ആക്രമത്തിന് പിന്നില്. ഇയാളെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. സൗമ്യയുടെയും റീമ സാഹുവിന്റെയും വിവാഹത്തിന് അഞ്ച് ദിവസമ മുമ്പ് ഫെബ്രുവരി 18നാണ് ഇവര്ക്ക് വിവാഹ സമ്മാനമായി പാര്സല് ലഭിക്കുന്നത്. ഫെബ്രുവരി 23ന് ഇരുവരും ചേര്ന്ന് പാര്സല് തുറന്നതും ബോബ് പൊട്ടുകയായിരുന്നു. അപകടത്തില് സൗമ്യയും അദ്ദേഹത്തിന്റെ മുത്തശ്ശിയും മരിക്കുകയും റീമയ്ക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു.
മെഹറിനെ മാറ്റി പകരം സൗമ്യയുടെ അമ്മ ജ്യോതി ബികാഷ് കേളേജ് പ്രിന്സിപ്പലായതിന്റെ സ്പര്ദ്ധയാണ് ബോബംബ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒരു ബോംബാക്രമണം നടത്തി മുഴുവന് കുടുംബത്തെയും കൊല്ലുക എന്ന ലക്ഷ്യത്തേടെയാണ് മെഹര് പദ്ധതി തയ്യാറാക്കിയത്. സ്വയം നിര്മ്മിച്ച പാര്സല് ബോംബ്കൊറിയറായി ഇയാള് വീട്ടിലേക്ക് അയക്കുകയായിരുന്നു.
മെഹറിന്റെ താമസസ്ഥലത്തുനിന്ന് പടക്കം, ഗണ് പൗഡര്, ലാപ്ടോപ്, പെന്ഡ്രൈവ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഇന്റര്നെറ്റിന്റെ സഹായത്തോടെ ഏഴ് മാസത്തെ പരിശ്രമത്തിനൊടുവിലാണ് മെഹര് ബോംബ് നിര്മ്മിച്ചതെന്നും ചെറിയ ബോംബുകള് നിര്മ്മിച്ച ഇയാള് പരീക്ഷണം നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
