ദില്ലി: കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദം കൂടുന്നുവെന്നു കേന്ദ്ര സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കു പ്രവര്‍ത്തനം മാറ്റുന്നതായി അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെ അജണ്ടയില്‍ പറയുന്നു.

മാവോയിസ്റ്റുകള്‍ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നുവെന്നാണു റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്കു വിതരണം ചെയ്ത അജണ്ട പേപ്പറിലാണ് ഇതുള്ളത്.

കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ഭീഷണി ചെറുക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കണം. നേരത്തെ ഛത്തിസ്ഗഡിലായിരുന്നു മാവോയിസ്റ്റ് ഭീഷണി ശക്തമായിരുന്നത്. ഇതാണ് ഇപ്പോള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു മാറിയിരിക്കുന്നതെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.