പാവങ്ങള്‍ക്കുള്ള പുതപ്പ് വിതരണം; ക്രെഡിറ്റിനെചൊല്ലി തമ്മിലടിച്ച് ബിജെപി നേതാക്കള്‍

First Published 14, Jan 2018, 11:33 AM IST
legislators fight for credit of blanket distribution
Highlights

ലക്നൗ: ഉത്തര്‍ പ്രദേശില്‍ തണുപ്പ് രൂക്ഷമാകുമ്പോള്‍ പാവങ്ങള്‍ക്ക് പുതപ്പ് വിതരണം ചെയ്യാന്‍ നടത്തിയ പരിപാടിയുടെ ക്രെഡിറ്റിനെച്ചൊല്ലി ബിജെപി നേതാക്കള്‍ തമ്മിലടിച്ചു. ലക്നൗവ്വില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലാണ് സംഭവം നടക്കുന്നത്. ജില്ലാ ഭരണാധികാരികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. 

ചടങ്ങില്‍ ലോക് സഭാ എം പി രേഖാ വര്‍മയും എംഎല്‍എയായ ശശാങ്ക് ത്രിവേദിയും സന്നിഹിതരായിരുന്നു. സമാധാന പരമായ നടന്ന ചടങ്ങിന്റെ ക്രെഡിറ്റിന്റെ അവകാശത്തെച്ചൊല്ലി തര്‍ക്കമുണ്ടായതോടെയാണ് സംഗതികള്‍ വഷളായത്. അവകാശത്തെച്ചൊല്ലി നേതാക്കളുടെ അണികള്‍ ചേരി തിരിഞ്ഞ് വാക് പോര് തുടങ്ങി. അതിനിടെ രേഖാ വര്‍മ്മ പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്. 

പുതപ്പ് വിതരണം ചെയ്യുന്ന നേതാക്കളുടെ ചിത്രമെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ ജില്ലാ പൊലീസ് മേധവിയും ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു. സംഘര്‍ഷത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പിന്നീട് നേതാക്കള്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. 

loader