Asianet News MalayalamAsianet News Malayalam

ലെനിന്‍ രാജേന്ദ്രന് ആസ്വാദകവൃന്ദത്തിന്റെ യാത്രാമൊഴി; സംസ്‌കാരം ഇന്ന്

തിങ്കളാഴ്ചയാണ് കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ലെനിൻ രാജേന്ദ്രന്‍ മരണപ്പെട്ടത്.
 

lenin rajendran funeral will be today
Author
Trivandrum, First Published Jan 16, 2019, 7:09 AM IST

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടയ്ക്കും. 2.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം.  രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജിൽ  മൃതദേഹം ആദ്യം പൊതുദർശനത്തിന് വയ്ക്കും.10.30ഓടെ കലാഭവനിലും പൊതുദർശനമുണ്ടാവും. തിങ്കളാഴ്ചയാണ് കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ലെനിൻ രാജേന്ദ്രന്‍ മരണപ്പെട്ടത്.

ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിലെ എംബാം നടപടികൾ പൂർത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ലെനിൻ രാജേന്ദ്രനെ അവസാനമായി കാണാൻ കടവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ എട്ടുമണിയോടെ അന്തിമോപചാരം അർപ്പിക്കാനെത്തി.

Follow Us:
Download App:
  • android
  • ios