തൃശൂര്‍: തൃശൂര്‍ അതിർത്തി പ്രദേശമായ വാൽപാറയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അക്കാമല എസ്റ്റേറ്റിലെ തൊഴിലാളി മാരിയപ്പന്‍റെ ഭാര്യ സംഗീതയ്ക്കാണ് പരിക്കേറ്റത്. വീട്ടിലെ പട്ടിയെ ലക്ഷ്യം വച്ച് പുലി ആക്രമിച്ചതിനാൽ തലനാരിഴയ്ക്കാണ് സംഗീത രക്ഷപ്പെട്ടത്.

കാലിനും കൈക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർച്ചയായി പുലി ഇറങ്ങുന്നതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.