മുംബൈ: ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ഹേമമാലിനി താമസിക്കുന്ന മുംബൈയിലെ ഗുര്‍ഗോണില്‍ പുലിയിറങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പ്രദേശവാസികളെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വലച്ച് പുലി നഗരത്തിലിറങ്ങിയത്. 

പുലി ആക്രമണം നടത്തുകയോ വസ്തുക്കള്‍നശിപ്പിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. പ്രദേശത്തെ വാച്മാന്‍ വലിയ പൂച്ചയാണെന്ന് ധാരണയില്‍ ലാത്തിയുമായി പുലിയ്ക്ക് പിന്നാലെ പായുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 

പുലിയെ പിന്തുടരുന്നത് അവയെ പ്രകോപിപ്പിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. പുലിയെ കണ്ട പ്രദേശത്ത് പരിശധന നടത്താനും പുലിയെ കണ്ടാല്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കാനും വനംവകുപ്പ് റേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. 

ഇത് ആദ്യമായല്ല ഹേമമാലിനിയുടെ ബംഗ്ലാവിന് സമീപം പുലിയിറങ്ങുന്നത്. 2011ലും ഈ പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. അന്ന് വനംവകുപ്പ് എത്തും മുമ്പേ പുലി രക്ഷപ്പെട്ടിരുന്നു.