നാഗ്പ്പൂരിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലാണ് അവശനായ പുലിയെ ബാത്ത്റൂമില്‍ കണ്ടെത്തിയത്

നാഗ്പൂര്‍: ജനവാസ കേന്ദ്രത്തിലെ കുളിമുറിയില്‍ പുലി. നാഗ്പ്പൂരിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലാണ് അവശനായ പുലിയെ ബാത്ത്റൂമില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷപ്പെടുത്തി. പ്രദേശത്ത് കറങ്ങി നടന്ന പുലി ആളുകളെ കണ്ട് ഭയന്നോടുന്നതിന്റെ ഇടയിലാണ് ശുചിമുറിയില്‍ കയറിയത്. 

രാവിലെ എട്ടരയോടെയാണ് കോളനിയില്‍ പുലിയെ കണ്ട് തുടങ്ങിയത്. പരിഭ്രാന്തരായ കോളനി വാസികളില്‍ ചിലര്‍ ബഹളമുണ്ടാക്കിയതോടെ പുലി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ശുചിമുറിയില്‍ വീഴുകയായിരുന്നു. രാവിലെ ശുചിമുറിയില്‍ അകപ്പെട്ട പുലിയെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തിയാണ് രക്ഷപ്പെടുത്തിയത്.