മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പുള്ളിപുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പുള്ളിപുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്‍ഡോറിലെ പാലര്‍ നഗര്‍ പ്രദേശത്തുണ്ടായ ഒരു ഹൗസിങ് കോളനിയിലാണ് പുളളിപ്പുലി ഭീതിവിതച്ചത്.

കുടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആളുകളെ ആക്രമിക്കുന്ന പുള്ളിപുലിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനുമാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പിന്നീട് മയക്കുവെടി ഉപയോഗിച്ച് പുള്ളിപുലിയെ കീഴ്പ്പെടുത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.