പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു.
പത്തനംതിട്ട: റാന്നി മണക്കയത്ത് പശുവിനെ പുലി പിടിച്ചു. കപ്പകാട് കല്ലം മാലിൽ തമ്പിയുടെ പശുവിനെയാണ് പുലി പിടിച്ചത്. തോട്ടത്തിൽ അഴിച്ച് വിട്ട് വളർത്തുന്ന പശു വീടിന് സമീപം തോട്ടത്തിൽ ഇന്ന് പുലർച്ചെ പുലി പിടിച്ച നിലയിൽ ചത്ത് കിടക്കുകയായിരുന്നു. പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു.
