33 ദിവസത്തിനിടെ അഞ്ച് പേരെ ആക്രമിച്ച പുലി
വാൽപ്പാറ: കേരള-തമിഴ്നാട് അതിർത്തിയായ വാൽപാറയിൽ പെൺകുട്ടിയേയും സ്ത്രീയേയും ആക്രമിച്ച പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി.
33 ദിവസത്തിനിടെ അഞ്ച് പേരെ ആക്രമിച്ച പുലിയാണ് തീർത്തും അപ്രതീക്ഷിതമായി ഇന്നലെ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി വനത്തിൽ ഒരുക്കിയ കൂട്ടിൽ കുടുങ്ങിയത്.
തുടർന്ന് രാത്രിയോടെ അധികൃതരുടെ തീരുമാനപ്രകാരം പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി.
