കുട്ടികളില്‍ നടത്തിയ സര്‍വ്വേയില്‍ കുഷ്ഠരോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.ബാക്ടീരിയ വഴിയുളള കുഷ്ഠരോഗം വായുവിലൂടെയാണ് പകരുക.

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കുഷ്ഠരോഗം പടരുന്നതായി ആരോഗ്യവകുപ്പ്. ഒരു വര്‍ഷത്തിനിടെ 70 പേരിലാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. രോഗനിര്‍ണയത്തിനും ബോധവവല്‍ക്കരണത്തിനുമായി അടുത്ത മാസം മുതല്‍ ആരോഗ്യവകുപ്പ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 36 പേരിലാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 7 പേര്‍ കുട്ടികളാണ്. 14 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. രോഗം കണ്ടെത്തിയവയില്‍ ഏറെയും പകര്‍ച്ചാസാധ്യതയുളളതാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.രോഗാണുവാഹകരെ കണ്ടെത്തി പൂര്‍ണമായി ചികിത്സിച്ചു മാറ്റാനാകാത്തതിനാല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്.

കുട്ടികളില്‍ നടത്തിയ സര്‍വ്വേയില്‍ കുഷ്ഠരോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.ബാക്ടീരിയ വഴിയുളള കുഷ്ഠരോഗം വായുവിലൂടെയാണ് പകരുക. രോഗം കണ്ടെത്താൻ അടുതത മാസം 5 മുതല്‍ 18 വരെ ആരോഗ്യവകുപ്പ് അശ്വമേധം എന്ന പേരില്‍ ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും.ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.