മാണിയുടെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയോ തീരുമാനം ഔദ്ദ്യോഗികമായി പുറത്തു വന്നിട്ട് പ്രതികരിക്കും
മാണി ഏത് സാഹചര്യത്തില്‍ എന്ത് പറഞ്ഞു എന്ന് തനിക്കറിയില്ല. അദ്ദേഹം പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പറഞ്ഞതാണോ എന്നും തനിക്കറിയില്ലെന്നും മാണി പറഞ്ഞു.

കോണ്‍ഗ്രസിനോടോ യുഡിഎഫിനോടെ ഇത്രയും കാലത്തിനുള്ളില്‍ കെ.എം മാണി ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു. കെ.പി.സി.സി യോഗത്തിലും പാരാതിയൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ സുധീരന്‍, പറയേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് പറയുമെന്നും കാര്യങ്ങള്‍ പറയാന്‍ മടിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസിനോട് കോണ്‍ഗ്ര്സ എപ്പോഴും രാഷ്ട്രീയ മര്യാദ കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അന്തിമ തീരുമാനം വരെ കാത്തിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.