കരുളായി പടുക്ക മേഖലയില്‍ കുപ്പു ദേവരാജ്, അജിത എന്നിവരാണ് പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവം ഏറ്റമുട്ടല്‍ നാടകമാണെന്ന് ഇതിനോടകം വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സി.പി.ഐ നേതാവ് കാനം രാജേന്ദ്രനാണ് സര്‍ക്കാറിനും പൊലീസിനും എതിരെ ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. എന്നാല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ വൈകുന്നേരം വരെ സംസ്കരിക്കരുതെന്ന് മഞ്ചേരി കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവിട്ടത്