വാഗമണ്‍: വരൂ പറക്കാം ആകാശചിറകിലേറി... വാഗമണ്‍ സഞ്ചാരികളെ വിളിക്കുന്നു പറക്കാനായി. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് വാഗമണ്ണില്‍ ആകാശപ്പറക്കലിന് സാഹചര്യമൊരുങ്ങിയത്. സാഹസികര്‍ക്കായി പത്ത് വിനോദ ഇനങ്ങളാണ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്.
പരുന്തിനെപോലെ ചിറകുവിരിച്ച് കാറ്റില്‍തെന്നിതെന്നിപറക്കാം. പതിനാലാമത് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ സാഹസിക പ്രേമികളെ മാടി വിളിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരത്തി അന്‍പത് മീറ്റര്‍ ഉയരത്തിലുള്ള വാഗമണ്ണിലെ ഈ മലനിരകള് ഗ്ലൈഡിംഗിന് ഏറ്റവും അനുയോജ്യമായ ഇടമാണ്.
കഴിഞ്ഞിട്ടില്ല കുതിച്ചുചാടാന്‍ ബംഗീ ട്രംപിങ്ങും, കരണം മറിയാന്‍ ലാന്‍ഡ് സോബിംഗും, ആകാശത്തൊരു സൈക്കിള്‍ സവാരിയും നടത്തി മടങ്ങാം. കുട്ടികള്‍ക്കായി സുരക്ഷിതമായ റൈഡുകള്‍ വേറെയുമുണ്ട്. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഫെബ്രുവരി 20ന് അവസാനിക്കും.
