സംസ്ഥാനത്തെ ആദ്യ ബെവ്കോ ഹൈടെക് സൂപ്പർ മാർക്കറ്റ് തിരുവനന്തപുരത്ത് തുടങ്ങി. 

തിരുവനന്തപുരം: ഇനി വരി നിൽക്കാതെ, പാട്ട് ആസ്വദിച്ച് മദ്യം വാങ്ങാൻ അവസരം ഒരുങ്ങുന്നു. സംസ്ഥാനത്തെ ആദ്യ ബെവ്കോ ഹൈടെക് സൂപ്പർ മാർക്കറ്റ് തിരുവനന്തപുരത്ത് തുടങ്ങി. 

മഴയത്തും വെയിലത്തും ബെവ്കോക്ക് മുന്നിൽ മണിക്കൂറുകളോളം ഉപഭോക്താക്കൾ വരി നിൽക്കേണ്ട സ്ഥിതി മാറുന്നു. സർക്കാറിന് കോടികകൾ നികുതി വരുമാനമായി നൽകുന്ന ബെവ്കോ മുഖം മിനുക്കി. പവർ ഹൗസ് റോഡിൽ നിലവിലുണ്ടായിരുന്ന കൗണ്ടറാണ് അടിമുടിമാറ്റിയത്. എസി മുറി, ഇഷ്ടമുള്ള ബ്രാൻഡ് സമയമെടുത്ത് നോക്കി തെരഞ്ഞെടുക്കാം.

നിലവിൽ 30 പ്രീമിയം സെൽഫ് ഷോപ്പുകൾ ഉണ്ട്. പുതിയ സൂപ്പർമാർക്കുറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വീണ്ടും മാറ്റം വരുത്തും. ആറുമാസത്തിനുള്ളിൽ 270 ഔട്ട് ലെറ്റുകൾ ഹൈടെക്കാക്കാണ് ബെവ്കോയുടെ തീരുമാനമെന്ന് ബെവ്ക്കോ എംഡി എച്ച്.വെങ്കിടേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.