13000 കോടി ചിലവാക്കി എല്‍.ഐ.സി ഐഡിബിഐ ബാങ്കിനെ സ്വന്തമാക്കി
മുംബൈ:ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ എൽ ഐ സി ക്ക് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) യുടെ അനുവാദം. ഇന്നു കൂടിയ ഐആർഡിഎഐ യോഗത്തിലാണ് തീരുമാനം. .
നിലവിൽ ബാങ്കിൽ 10 ശതമാനം ഓഹരി പങ്കാളിത്തമുള്ളഎൽഐസി 43 ശതമാനം ഓഹരികൾ കൂടി വാങ്ങുന്നതോടെ ബാങ്കിന്റെ ഉടമസ്ഥത എൽഐസിക്കാകും. പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് നിലവിലെ നിയമങ്ങൾ അനുസരിച്ച് ബാങ്കിംഗ് മേഖലയിലേക്ക് കടക്കാൻഐആർഡിഎഐയുടെ അനുമതി വേണ്ടിയിരുന്നു. ഇതൂ കൂടി അനൂകൂലമായതോടെ ഇനി കേന്ദ്രസർക്കാരിന്റ അംഗീകാരം നേടിയാൽ പൂർണ്ണമായി എൽഐസി ബാങ്കിംഗ് മേഖലയിൽ ചുവട് ഉറപ്പിക്കും.
പുറത്തു വന്ന റിപ്പോർട്ടുകൾ അനുസരിച്ച13000 കോടിക്കാണ് ബാങ്കിന്റെ ഓഹരികൾ എൽഐസി വാങ്ങുന്നത്. ഓഹരികൾ കൈമാറ്റം ചെയ്യാൻ സെബി യുടെ അംഗീകാരം കൂടി ഐഡിബിഐ ബാങ്ക് തേടണം.നേരത്തെ ഐഡിബിഐ ഉൾപ്പെടെയുള്ള നാല് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല.
