മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ കൊച്ചിയിലെത്തിച്ചു
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പൊലീസ് പിടിയിലായ കൃഷ്ണകുമാറിനെ കൊച്ചിയിലെത്തിച്ചു.ഇയാളെ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കും.ദില്ലിയിൽ നിന്ന് പുലർച്ചെയോടെയാണ് ഇയാളെ ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ചത്.സമൂഹമാധ്യങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.
തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിനാൽ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങും വഴി ഇയാളെ ദില്ലി വിമാനത്താവളത്തിൽ വെച്ച് പിടികൂടുകയായിരുന്നു. ദില്ലിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതി റിമാന്‍റിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് ദില്ലിയിൽ എത്തി തുടർനടപടികൾക്കായി കൊച്ചിയിലെത്തിച്ചത്. വിഭാഗീയത വളർത്താനുള്ള ശ്രമം,വിവരസാങ്കേതികതയുടെ ദുരുപയോഗം എന്നീ വകുപ്പുകളാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
