കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയാള്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ബിജേഷ് കുമാര്‍ ആണ് പിടിയിലായത്. 

 സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിച്ചത്. അദ്ദേഹം ഉടന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും അറിയിച്ചു.

ഇതോടൊപ്പം ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പോലീസ് ഹൈടെക്കിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.